Asianet News MalayalamAsianet News Malayalam

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങൾ കണ്ടെത്തി, ലൈസൻസില്ലാതെ വാഹനമോടിച്ചവരും പിടിയിൽ

നിയമലംഘകരെ കണ്ടെത്താൻ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.

kuwait traffic department dealt with 21858 traffic violations
Author
First Published Apr 3, 2024, 1:06 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് (ജിടിഡി) അറിയിച്ചു. മാർച്ച് 23 മുതൽ 29 വരെയുള്ള കണക്കാണിത്.  293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. 

അതേസമയം നിയമലംഘകരെ കണ്ടെത്താൻ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. 130 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്.  നിയമപ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്ന എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എട്ട് വഴിയോരക്കച്ചവടക്കാർ, അസാധാരണ മാനസിക നിലയിൽ കണ്ടെത്തിയ ഒരാൾ, സിവിൽ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേർ എന്നിവരും പിടിയിലായിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

Read Also -  പ്രവാസികൾക്ക് തിരിച്ചടി; കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാകും, ഈ തൊഴിലുകളിൽ 40 ശതമാനം ഇനി സ്വദേശികൾക്ക്

ചെറിയ പെരുന്നാള്‍; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ചു ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios