പിരിച്ചെടുത്ത തുക മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്‍ക്കുന്നതിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ അടച്ചതായാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് ഇനത്തില്‍ പിരിച്ചെടുത്ത പണവുമായി ഉദ്യോഗസ്ഥന്‍ മുങ്ങി. 68,000 ദിനാറാണ് (1.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ അപഹരിച്ചത്. പിരിച്ചെടുത്ത തുക മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്‍ക്കുന്നതിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ അടച്ചതായാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നു.
പണവുമായി മുങ്ങിയ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ രാജ്യത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഇയാളുടെ അസാന്നിദ്ധ്യത്തില്‍ തന്നെ കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി, വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥന് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറണെ രണ്ട് ലക്ഷം ദിനാര്‍ (അഞ്ച് കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി വിധിച്ചിട്ടുണ്ട്.
Read also: അനാശാസ്യ പ്രവർത്തനം; പരിശോധനയ്ക്കിടെ പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയില്‍ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; പിഴ 50,000 ദിര്‍ഹം വരെ
അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക.
തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.
