കുവൈത്ത് സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടും ലഭിക്കുന്നതിനായി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കുവൈത്തി തന്റെ ഫോട്ടോകള്‍ സൗദി പൗരന് നല്‍കിയിരുന്നു. സൗദി പൗരന്റെ പേരില്‍ സ്വദേശി തന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 

കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും തടവുശിക്ഷ. സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. വ്യാജ പൗരത്വ രേഖകളുടെ പിന്‍ബലത്തില്‍ ശമ്പളമായും വായ്പയായും ലഭിച്ച മുഴുവന്‍ പണവും സൗദി പൗരന്‍ ട്രഷറിയിലേക്ക് തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കുവൈത്ത് തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം നടത്താന്‍ ഇരു പ്രതികളും തമ്മില്‍ ധാരണയിലെത്തിയിരുന്നതായും ഇതിന് പകരമായി സൗദി പൗരന്‍ സ്വദേശിക്ക് പണം നല്‍കിയതായും കണ്ടെത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നാഷണാലിറ്റി ആന്‍ഡ് പാസ്‌പോര്‍ട്ട്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കുവൈത്ത് സിവില്‍ ഐഡിയും പാസ്‌പോര്‍ട്ടും ലഭിക്കുന്നതിനായി രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കുവൈത്തി തന്റെ ഫോട്ടോകള്‍ സൗദി പൗരന് നല്‍കിയിരുന്നു. സൗദി പൗരന്റെ പേരില്‍ സ്വദേശി തന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 

Read More: കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം

കുവൈത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഷേധിച്ച് പാസ്‍പോര്‍ട്ട് കീറിയ യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് പാസ്‍പോര്‍ട്ട് കീറിയ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ഥാനാര്‍ത്ഥി ജയിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തന്റെ കുവൈത്ത് പാസ്‍പോര്‍ട്ട് ഇയാള്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്. രാജ്യത്തെ പൗരത്വത്തെ അവമതിക്കുന്ന രീതിയില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തു.

Read More: - കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 20 ലക്ഷം ലാറിക ഗുളികകളും 7,000 കുപ്പി മദ്യവും

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി. സെയ്ഫ് പാലസില്‍ നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.