കനത്ത മഴയെ തുടര്‍ന്ന് റൺവേ കാണാനാകാത്തതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകുകയായിരുന്നു. ഇന്ന് രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്‍റെ ലാന്‍ഡിങ് വൈകി. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് റൺവേ കാണാനാകാതെ വന്നതോടെയാണ് കുവൈത്ത് എയര്‍വേയ്സ് വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി ലാന്‍ഡ് ചെയ്യുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റൺവേ കാണാനാകാത്ത സ്ഥിതി വന്നതോടെ എയര്‍ ട്രാഫിക് കൺട്രോളിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ആകാശത്ത് വട്ടമിട്ടു പറക്കുകയും പിന്നീട് ഒരു മണിക്കൂറോളം വൈകി വിമാനം ഇറക്കുകയുമായിരുന്നു.