അമിതവേഗം, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് 45 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.

ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഫേസ് മാസ്‌ക് ഉപയോഗിച്ച് മറച്ചുവെച്ച് യാത്ര ചെയ്തതിന് 16 പേര്‍ക്കെതിരെ നിയമനടപടി. ഗതാഗത വകുപ്പ് ജനറല്‍ ഡയറക്ടറേറ്റ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

അമിതവേഗം, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് 45 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 13 വരെയുള്ള കാലയളവിലാണ് നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയില്‍ വാഹനങ്ങള്‍ സീലൈന്‍ ബീച്ചില്‍ കണ്ടെത്തിയത്. ഫേസ് മാസ്‌കുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് മറച്ചിരിക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് സഞ്ചരിക്കുന്ന കുറ്റത്തിന് മൂന്ന് ദിവസം ജയില്‍ശിക്ഷയാണ് ലഭിക്കുക. ഇവരെ കോടതിയിലേക്ക് കൈമാറും.