മെസ്സിയെ സ്വീകരിക്കുന്നതിന്റെ ഏതാനും ചിത്രങ്ങള്‍ രാജകുമാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഹിസ്റ്റോറിക് ജിദ്ദയിലെ പര്യടനത്തില്‍ മെസ്സിക്കും സുഹൃത്തുക്കള്‍ക്കും താന്‍ ആതിഥ്യം വഹിച്ചെന്ന് ഹൈഫാ രാജകുമാരി കുറിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെത്തിയ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ ഹിസ്‌റ്റോറിക് ജിദ്ദ ഏരിയയില്‍ സ്വീകരിച്ച് അസിസ്റ്റന്റ് ടൂറിസം മന്ത്രി ഹൈഫാ അല്‍സൗദ് രാജകുമാരി. മെസ്സിയെ സ്വീകരിക്കുന്നതിന്റെ ഏതാനും ചിത്രങ്ങള്‍ രാജകുമാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഹിസ്റ്റോറിക് ജിദ്ദയിലെ പര്യടനത്തില്‍ മെസ്സിക്കും സുഹൃത്തുക്കള്‍ക്കും താന്‍ ആതിഥ്യം വഹിച്ചെന്ന് ഹൈഫാ രാജകുമാരി കുറിച്ചു.

ഹിസ്റ്റോറിക് ജിദ്ദയുടെ ചരിത്രവും കലയും അതിഥികളില്‍ പ്രത്യേക മതിപ്പ് സൃഷ്ടിച്ചു. ജിദ്ദയും അവിടുത്തെ ജനങ്ങളും ആദ്യ കാഴ്ചയില്‍ തന്നെ സന്ദര്‍ശകരുടെ ഹൃദയം കവരും. സൗദി ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി.

അദ്ദേഹത്തെയും കുടുംബത്തെയും സുഹൃത്തുക്കളെയും വൈകാതെ വീണ്ടും സൗദി സന്ദര്‍ശനത്തിന് താന്‍ ക്ഷണിക്കുകയാണെന്നും ഹൈഫാ രാജകുമാരി കുറിച്ചു. ജിദ്ദയിലെ ബലദ് അടക്കമുള്ള ചരിത്ര പ്രസിദ്ധ സ്ഥലങ്ങള്‍ ലയണല്‍ മെസ്സി സന്ദര്‍ശിച്ചു. ജിദ്ദ സീസണ്‍ ആഘോഷത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ലയണൽ മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായി ചാർജെടുത്തു. സൗദി ടൂറിസം അംബാസഡറായി നിയമിക്കപ്പെട്ട മെസ്സി ജിദ്ദയില്‍ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയത്. ജിദ്ദ സീസൺ ആഘോഷപരിപാടികളിലും ചെങ്കടലിൽ നടക്കുന്ന സമുദ്രപര്യവേക്ഷണത്തിലും അദ്ദേഹം പങ്കെടുക്കും.

