പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

മസ്കറ്റ്: ഒമാനില്‍ തിങ്കളാഴ്ച മുതല്‍ ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ജനുവരി 13 മുതല്‍ 14 വരെ ന്യൂനമര്‍ദ്ദം രാജ്യത്ത് ബാധിക്കുമെന്നാണ് അറിയിപ്പ്. 

ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. മുസന്ദം, ഒമാന്‍ കടലിന്‍റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്കുള്ള സാധ്യത. അല്‍ ഹാജര്‍ പര്‍വ്വതനിരകളുടെ ചില ഭാഗങ്ങളില്‍ മേഘങ്ങള്‍ രൂപപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

Read Also - ഒമാനിൽ മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം