കണ്ണിലെ റെറ്റിനയ്ക്ക് തകരാർ സംഭവിച്ച പ്രവാസി വനിതയ്ക്ക് വിജയകരമായി സർജറി നടത്താൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു

കാഴ്ച്ച നഷ്ടപ്പെട്ട സിറിയൻ പ്രവാസി സറാബിന് വേണ്ടി അൽ ജലീല ഫൗണ്ടേഷനുമായി കൈകോർത്ത് മഹ്സൂസ്. ഭർത്താവിന്റെ വിയോ​ഗത്തിന് ശേഷം ദുരിതത്തിലായ സറാബിന് വേണ്ടി ധനശേഖരണത്തിനായാണ് മഹ്സൂസ് സഹകരിച്ചത്.

അൽ ജലീല ഫൗണ്ടേഷൻ നടത്തുന്ന A'awen എന്ന പദ്ധതി പ്രകാരം ജീവൻരക്ഷാ ചികിത്സകൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തിനായാണ് മഹ്സൂസ് സംഭാവന. കണ്ണിലെ റെറ്റിനയ്ക്ക് തകരാർ സംഭവിച്ച സറാബിന് വിജയകരമായി സർജറി നടത്താൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ മഹ്സൂസിന്റെ സ്ഥാപിത ലക്ഷ്യങ്ങളുമായി സമാനമാണ് എന്നതാണ് പങ്കാളിത്തത്തിന് പിന്നിൽ.

"മഹ്സൂസിലൂടെ ഞങ്ങൾ ശ്രമിക്കുന്നത് ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാനാണ്. അൽ ജലീല ഫൗണ്ടേഷനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ഈ സംഭാവനയിലൂടെ സറാബിന് പ്രതീക്ഷയും സ്വാതന്ത്ര്യവും നൽകാനാകുമെന്ന് പ്രത്യാശിക്കുന്നു." മഹ്സൂസ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി സൂസൻ കാസ്സി പറഞ്ഞു.

മഹ്സൂസിന് നന്ദി പറയുന്നതായി അൽ ജലീല ഫൗണ്ടേഷൻ ഫണ്ട്റെയ്സിങ് ഡയറക്ടർ സുലൈമാൻ ബഹ്റൗൻ പറഞ്ഞു.

 ഇതുവരെ മഹ്സൂസിലൂടെ AED 427,000,000 പ്രൈസ് മണിയായി ഏകദേശം 250,00 പേർക്ക് ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ സി.എസ്.ആർ ആക്റ്റിവിറ്റികളിലൂടെ 10,000-ൽ അധികം പേർക്ക് സഹായവും നൽകി.