മേയ് 14 ശനിയാഴ്‍ച നടക്കേണ്ടിയിരുന്ന മഹ്‍സൂസിന്റെ 77-ാമത് പ്രതിവാര നറുക്കെടുപ്പ് പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായും ഈവിങ്സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി യുഎഇയിലെ ജനങ്ങളോട് അനുശോചനം അറിയിച്ചു. മേയ് 14 ശനിയാഴ്‍ച നടക്കേണ്ടിയിരുന്ന മഹ്‍സൂസിന്റെ 77-ാമത് പ്രതിവാര നറുക്കെടുപ്പ് പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായും ഈവിങ്സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
പകരം ഇപ്പോഴത്തെ എന്‍ട്രികള്‍ മേയ് 21ന് രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി customer.support@mahzooz.ae എന്ന ഇ-മെയിലിലൂടെയോ 8005825 (Toll Free); +971 4 588 0100 (International) എന്നീ ഫോണ്‍ നമ്പറുകളിലൂടെയോ ബന്ധപ്പെടാം.
