സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മലയാളിയാണ് ഖത്തറില്‍ മരിച്ചത്. 

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശി രാങ്ങാട്ടൂർ പള്ളിപ്പടി ചങ്ങമ്പള്ളി കിഴക്കുമ്പാട്ട് മുഹമ്മദ് ഷാഫി (48) ആണ് ദോഹയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. പരേതനായ മമ്മുക്കുട്ടി ഗുരുക്കളാണ് പിതാവ്. മാതാവ് പാത്തുട്ടി. ഭാര്യ: റാഹില. മകൻ അസിം ഇസ്മായിൽ. സഹോദരങ്ങൾ: ഖദീജ, സഫിയ, നഫീസ, സാബിറ, ഫൗസിയ.

Read Also -  പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം