ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 10 വർഷത്തോളമായി മസ്കറ്റ് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു.
മസ്കറ്റ്: ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുന്ദമംഗലം പടനിലം ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ ബീരാൻകോയയുടെ മകൻ അബൂബക്കർ (63) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ മസ്കറ്റിൽ മരണപ്പെട്ടത്.
10 വർഷത്തോളമായി മസ്കറ്റ് മബേലയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. ളുഹർ നിസ്കാരത്തിനായി പള്ളിയിൽ പോകവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: പാത്തുമ്മ. ഭാര്യ: റസിയ. മക്കൾ: ഫൈറോസ് ജഹാൻ, മുഹമ്മദ് അർഷാഖ്, ഫാത്തിമ ഡാനിഷ.


