കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കടുത്ത പനിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിലായിരുന്നു. അതിനിടയിൽ സ്ട്രോക് സംഭവിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്. കടുത്ത പനിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി മുബാറക് ഹോസ്പിറ്റലിലായിരുന്നു.

അതിനിടയിൽ സ്ട്രോക് സംഭവിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. രണ്ടു മാസത്തോളമായി കുവൈത്തിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ രാഖി, രണ്ടുമക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.