പുതിയതായി ലഭിച്ച ജോലിയിൽ പ്രവേശിക്കാൻ പോകുന്ന വഴി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

റിയാദ്: പുതുതായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന ദിവസം ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ഗോകുൽ സ്ട്രീറ്റ്, പുത്തൻ പുരയിൽ (പി.പി ഹൗസിൽ) നൗഫൽ (41) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിലെ ഹുഫൂഫ് ആശുപത്രിയിൽ മരിച്ചത്. 

പുതുതായി ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിന് പോകുന്ന വഴി കുഴഞ്ഞുവീണതിനെ തുടർന്ന് ഹുഫൂഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളാവുകയായിരുന്നു. പോക്കർ മാഷ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റാനിയ. രണ്ടുമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. രണ്ട് മക്കളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം