45 വർഷമായി ഒമാനില്‍ പ്രവാസിയായിരുന്നു.
മസ്കറ്റ്: മസ്‌കറ്റിലെ നിർമ്മാണ, സാമൂഹിക മേഖലകളിൽ കഴിഞ്ഞ 45 വർഷം സജീവ സാന്നിധ്യമായിരുന്ന കോശി പി. തോമസ് (68) ചെന്നൈയിൽ അന്തരിച്ചു. ഒമാനിലെ ഡെക്കോർ സ്റ്റോൺ ഇന്‍റര്‍നാഷണൽ സ്ഥാപകനും സി ഇഒയുമായിരുന്നു കോശി പി തോമസ്.
സ്വയം വികസിപ്പിച്ചെടുത്ത ഡെക്കോർ സ്റ്റോൺ അലങ്കാര ശിലകൾ ഒമാനിലെ പതിനായിരക്കണക്കിന് കെട്ടിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഒമാനിലും ഇന്ത്യയിലും വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ പങ്കാളിയായിരുന്നു. നിരവധി ലഹരി വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗങ്ങൾക്കും ആത്മഹത്യ പ്രവണതകൾക്കും എതിരായ ബോധവൽക്കരണത്തിനായി നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്. മസ്‌കറ്റിലെ മത്രാ ബ്രദറൻ അസംബ്ലിയിലെ മുതിർന്ന അംഗം കൂടിയായിരുന്നു അദ്ദേഹം. കോട്ടയം ഏരുമേലി കനകപ്പാലം സ്വദേശിയാണ് കോശി തോമസ്. ഭാര്യ: മേഴ്‌സി , മക്കൾ: രജനി , രൂപ , രാഷ. സംസ്കാരം പിന്നീട് ചെന്നൈയിൽ നടക്കും.


