ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജല വിതരണ കമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജല വിതരണ കമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
ഭാര്യ സാജിത. നാല് പെൺകുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹിസ്പിറ്റൽ മോർച്ചറിയിൽ. മൃതദേഹം ജിദ്ദയിൽ സംസ്‍കരിക്കുന്നതിന് വേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Read also: ഹജ്ജിനെത്തിയ മലയാളി മദീനയില്‍ മരിച്ചു
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരിച്ചു
റാസല്‍ഖൈമ: പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതയായി. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍ കരീം നൂറിന്റെയും ബബിത നൂറിന്റെയും മകളായ ഹനാന്‍ നൂര്‍ (17) ആണ് മരിച്ചത്. റാക് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ഒരു മാസത്തോളമായി റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: നൗഫീന്‍ നൂര്‍.
Read also: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു
ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ നടത്തറ സ്വദേശി ജോഫി ജെ നെല്ലിശ്ശേരി (37) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പന്ത്രണ്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്ത വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
