പഴയ കാറുകൾ വിൽക്കുന്ന ചന്തയുടെ സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് സ്വന്തം മുറിയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ മരണം സംഭവിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് തരിശ് മുള്ളറ സ്വദേശി കണക്കഞ്ചേരി മുജീബുറഹ്മാൻ (48) ആണ് ജിദ്ദയിൽ മരിച്ചത്. പഴയ കാറുകൾ വിൽക്കുന്ന ചന്തയുടെ സമീപം താമസിക്കുന്ന ഇദ്ദേഹത്തിന് സ്വന്തം മുറിയിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ മരണം സംഭവിക്കുകയായിരുന്നു.
അൽദുറാഖ് കുടിവെള്ള കമ്പനിയിൽ ഡ്രൈവറായിരുന്നു. പിതാവ് - മുഹമ്മദ്, മാതാവ് - ഖദീജ, ഭാര്യ - തസ്നിമ ആലുങ്ങൽ, മക്കൾ - അഹ്ഷാൻ (യു.എ.ഇ), അംജദ്, അൻഷ, സഹോദരങ്ങൾ - നാസർ, നജീബ്, അഷ്റഫ്, ആബിദ, സുനീറ.
