20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ മുഹമ്മദ്‌ കുട്ടിയാണ് പിതാവ്. മാതാവ് - കുഞ്ഞിപാത്തുട്ടി, ഭാര്യ - മൈമൂന, മക്കൾ - മുഹമ്മദ്‌ അസറുദ്ദീൻ, ഹസ്ന, ഹംന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.

Read also: ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ (50) ആണ് മരിച്ചത്. കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ - ഷനില. മക്കള്‍ - നവജ്യോത്, ആകാംഷ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് ശേഷം സ്വദേശത്ത് സംസ്‍കരിച്ചു. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി.

Read also:  യുഎഇയില്‍ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി പൊലീസ്