ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
സലാല: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മണപ്പെട്ടത്. ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.
ഭാര്യ - മഞ്ജു മൂന്ന് മക്കളുണ്ട്. മൃതദേഹം ഇപ്പോള്‍ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read also: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി മരിച്ചു
ഷാര്‍ജ: യുഎഇയില്‍ ജോലി ചെയ്‍തിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം മരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ അലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്‍ദീന്‍കുട്ടി (46) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - റുബീന. മക്കള്‍ - മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങള്‍ - മുഹമ്മദ് അഷ്റഫ് (അബുദാബി), പരേതനായ മുസ്‍തഫ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു.

