കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. 

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ സ്വദേശി തറയില്‍ പരമേശ്വരന്‍ ബാബു (62) ആണ് മരിച്ചത്. കഴിഞ്ഞ 37 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യ - വിലാസിനി. മക്കള്‍ - വിബീഷ്, ബിനീഷ്, നിതീഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ സമിതി അറിയിച്ചു.

Read also: രക്തസമ്മർദം ഉയർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.റ്റി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. 

ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ സ്വയം ഡ്രൈവ് ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടായിരുന്നു മരണം. ഭാര്യ - കൈനകരി പത്തിൽ അനീറ്റ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ - ജോയാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജയ്ഡൻ അന്ന ചെറിയാൻ. അൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.