24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58) നിര്യാതനായി. വീണാഭവനിൽ
രാഘവെൻറയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. 

കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു.

ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടന്നു വരുന്നു. ഭാര്യ: വി. മണി. മക്കൾ: വീണ, വിപിൻ.

Read Also -  മൂന്നര മണിക്കൂർ യാത്ര, പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്; കാരണം യാത്രക്കാരൻറെ മരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം