സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന മലയാളിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

വക്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. 

Read Also -  റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം