ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി മോഹനൻ തങ്കപ്പൻ ആചാരി (63) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ നിര്യാതനായത്. പ്രമേഹ രോഗിയായിരുന്ന മോഹനൻ ഹൃദയാഘാതത്തെ തുടർന്ന് അൽ ഖോബാറിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജുബൈലിലെ ഒരു കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read Also -  പ്രവാസി മലയാളി സൗദിയിൽ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം