പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു.
മസ്കറ്റ്: ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരണപ്പെട്ടത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനിയറായിരുന്നു.
പിതാവ്: പാലക്കളത്തില്‍ മാത്യു പി സി. മാതാവ്: മറിയാമ്മ മാത്യു. ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ. സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു.
Read Also - മൂന്നര മണിക്കൂർ കൊണ്ട് എത്തേണ്ട യാത്ര, മുനീറും കുടുംബവും നാട്ടിലെത്തിയത് 18 മണിക്കൂറിലേറെ സമയമെടുത്ത്
https://www.youtube.com/watch?v=QJ9td48fqXQ