മസ്കത്തിലെ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

മസ്‍കത്ത്: വയനാട് സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബ് (45) ആണ് മരിച്ചത്. മസ്കത്തിലെ താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

മുജീബ് അവിവാഹിതനാണ്. പിതാവ് - സൂപ്പി. മാതാവ് - പാത്തൂട്ടി. സഹോദരങ്ങള്‍ - മൊയ്‍തു, അബ്‍ദുല്ലകുട്ടി, ബഷീര്‍ (മസ്‍കത്ത്), ഗഫൂര്‍, നസീമ, പരേതനായ യൂസുഫ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു
റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസ സ്ഥലത്ത് മരിച്ചു. കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. കുഞ്ഞിക്കണ്ണന്‍ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ - ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ - ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍ അമാനത്ത്, അലി അക്ബര്‍ ചെറൂപ്പ എന്നിവര്‍ രംഗത്തുണ്ട്.

Read also: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ