പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

മസ്‌കറ്റ്: ഒമാനിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍ അഷ്‌കറിനെ (34) ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: ഉമ്മര്‍ ചൂരിയോട്ട്, മാതാവ്: ആയിശ കേളോത്ത്, ഭാര്യ: കെ വി നസ്‌റിയ.

Read Also - പരിശോധന, വാഹനത്തിലൊളിപ്പിച്ചത് 35 കിലോ ലഹരിമരുന്നും 300,000 ലഹരി ഗുളികകളും; രണ്ട് പേർ അറസ്റ്റിൽ

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. വെൻറിലേറ്ററിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

അതേസമയം കഴിഞ്ഞ ദിവസം ശ്വാസം മുട്ടലിനെ തുടർന്ന് സൗദിയിലെ ആശുപത്രിയിലെത്തിച്ച ഹൈദരാബാദ് സ്വദേശി മരണപ്പെട്ടു. സന്ദർശന വിസയിലെത്തിയ അബ്ദുൽ ഖദീർ (73) ആണ് ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. 

കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് ജുബൈലിൽ എത്തിയതായിരുന്നു. ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം