തദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിൽ തന്നെ ഖബറടക്കും.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാതം മൂലം മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദാണ് റിയാദിൽ മരിച്ചത്. മൃതദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിൽ തന്നെ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി റിയാദ് വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവ്വൂർ രംഗത്തുണ്ട്.

Read also:  മലയാളി ഉംറ തീർഥാടക ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചു

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ബസ് അപകടത്തിൽ രണ്ടുപേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ത്വാഇഫിനും തുർബക്കുമിടയിൽ ഹിദ്ൻ റോഡിലുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. 23 അറബ് പൗരന്മാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററിൽ ത്വാഇഫിലെ ആശുപത്രിയിലെത്തിച്ചു. 

അപകട വിവരമറിഞ്ഞ ഉടനെ തുർബ ഗവർണേററ്റ് ആശുപത്രി, ത്വാഇഫിലെ കിങ് ഫൈസൽ ആശുപത്രി, കിങ് അബ്ദുൽ അസീസ് ആശുപത്രി, അമീർ സുൽത്താൻ ആശുപത്രി തുടങ്ങിയവക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. 23 പേർ അപകടത്തിൽപ്പെട്ടതായി ത്വാഇഫ് ആരോഗ്യ കാര്യാലയ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവർ ത്വാഇഫിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

Read also: അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു