ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു. 38 വർഷത്തോളമായി ജിസാനിൽ പ്രവാസിയാണ്. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ (57) ആണ് തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാനിലുള്ള അൽ ആര്‍ദയിൽ മരിച്ചത്.

സൗദി അറേബ്യയിലെ അൽ ആര്‍ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയുമായിരുന്നു. 38 വർഷത്തോളമായി അദ്ദേഹം ജിസാനിൽ പ്രവാസിയാണ്. പിതാവ് - മൊയ്ദീൻകുട്ടി. മാതാവ് - ഖദീജ. ഭാര്യ - മൈമൂന, മക്കൾ - സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങൾ - സലിം, മുജീബ് (ഇരുവരും ജിസാൻ), നാസർ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അൽ ആര്‍ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: നാട്ടില്‍ പോകേണ്ട ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി