പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
അബു അരീഷിൽ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
ജിസാൻ: പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം സ്വദേശിയാണ് ജിസാനിനടുത്ത് അബു അരീഷിൽ നിര്യാതനായത്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്.
ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. അബു അരീഷിൽ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. നേരത്തെ ആർദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്, ഫസ് ലുൽ ഫാരിസ, അസ് ലഹ.
Read Also - പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
https://www.youtube.com/watch?v=QJ9td48fqXQ