മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

റിയാദ്: പ്രവാസി മലയാളി ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം എ.ആർ. നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖ് (54) ആണ് മരിച്ചത്. ഫിറോസിയ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്നു. പിതാവ് - മുഹമ്മദ് തൂമ്പത്ത്, ഭാര്യ - പാത്തുമ്മു. മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

Read also: തമിഴ്‍നാട് സ്വദേശി സൗദിയിലെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി. ഒലയ്യയില്‍ ജോലി ചെയ്യുന്ന എറണാകുളം എനനെല്ലൂര്‍ പള്ളിപ്പാട്ട് പുത്തന്‍പുര അബൂബക്കര്‍ സബീസ് (57) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിര്യാതനായത്.

ഷീജ സബീസ് ആണ് ഭാര്യ. ഹിബ, ഫിദ എന്നിവര്‍ മക്കളാണ്. കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ്, മുസ്തഫ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയും പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകനുമായ സജി ജോണ്‍ (62) ആണ് മരിച്ചത്. നാല്‍പത് വര്‍ഷമായി മസ്കത്തില്‍ കോണ്ട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 

പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്. ഭാര്യ - ശോഭ ജോണ്‍ (റോയല്‍ ഒമാൻ ആശുപത്രി ജീവനക്കാരിയാണ്). മക്കള്‍- സോജിൻ ജോണ്‍ (അയര്‍ലൻഡ്), സിബിൻ ജോണ്‍ (മസ്കത്ത്), സഹോദരങ്ങള്‍- പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്കത്ത്), സോണി ഷാജി. സംസ്കാരം മസ്കത്തിലെ ഖുറത്തുള്ള പിഡിഒ സെമിത്തേരിയില്‍ ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.