നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

റിയാദ്: ഒരാഴ്ച മുമ്പ് റിയാദിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം (54) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

റിയാദിൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിൽ 17 വർഷം സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. അവിടെ നിന്ന് വിരമിച്ച് നാട്ടിൽ പോയ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. റിയാദ് ദാഖിൽ മഅദൂദിലായിരുന്നു താമസം. കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യയും ഏക മകനും നാട്ടിലാണ്. നൈസാമിന്‍റെ ആകസ്മിക മരണവാർത്ത റിയാദിലെ സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ ദുഃഖം രേഖപ്പെടുത്തി.

Read Also -  ബിരുദാനന്തര ബിരുദ പഠനത്തിനെത്തി, ജോലി തേടുന്നതിനിടെ ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം