24 വർഷമായി വാദിദവാസിറിൽ ജോലിചെയ്യുകയായിരുന്ന വേണുഗോപാല്‍, അഞ്ചു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി വേണുഗോപാൽ (55) ആണ് റിയാദ് പ്രവിശ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ മരിച്ചത്. വാദി ദവാസിർ സാപ്റ്റ്‌കോ ബസ്സ്റ്റാൻഡിന് സമീപമുള്ള വർക്ക് ഷാപ്പിൽ ജീവനക്കാരനായിരുന്നു. 

24 വർഷമായി വാദിദവാസിറിൽ ജോലിചെയ്യുകയായിരുന്ന വേണുഗോപാല്‍, അഞ്ചു വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ - ബിന്ദു. ഏകമകൾ ഗായത്രി. അനന്തര നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കും. റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, വാദി ദവാസിർ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സത്താർ ആലപ്പുഴ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.