ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ പത്തിനാണ് മരിച്ചത്. ദുബൈയിൽ സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. 

ദുബൈ: മസ്‍തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫ (55) ആണ് മരിച്ചത്. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്ന അദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ പത്തിനാണ് മരിച്ചത്. ദുബൈയിൽ സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. പിതാവ്​- ടി.പി. അലി. മാതാവ്​- കെ. ഫാത്തിമ. ഭാര്യ - ഖദീജ (മുക്കം ഓർഫനേജ്​ സ്കൂൾ അധ്യാപിക). മക്കൾ - ദിൽകഷ്​, ആലിയ, ഐഷ. സഹോദരങ്ങൾ - മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്​, റസീന, നഫീസ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധി അലി മുഹമ്മദ്​ പറഞ്ഞു.

Read also: നാട്ടില്‍ പോകേണ്ട ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അറാറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഓഖീലയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി അനൂജ് കുമാറിന്റെ (27) മൃതദേഹമാണ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. 

സകാക്കയില്‍ സ്‍പോണ്‍സറുടെ അടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അനൂജ് കുമാറിനെ കാണാതായത്. ഇതോടെ സ്‍പോണ്‍സര്‍ അദ്ദേഹത്തിനെതിരെ ഹുറൂബ് കേസ് ഫയല്‍ ചെയ്തു. പിന്നീട് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ സകാക്കയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയില്‍ ഒരു ടെന്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അനൂജിനെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

YouTube video player