ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു.

ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു.

അല്‍ഖോറില്‍ സ്വന്തമായി ബിസിനസ് ചെയ്‍തുവരികയായിരുന്നു അഭിലാഷ്. ഗോപിനാഥിന്റെയും സീതാദേവിയുടെയും മകനാണ്. ഭാര്യ - കമലാ ദേവി. മകന്‍ - അനികേത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയില്‍ ബസ് അപകടം; 44 പേർക്ക് പരിക്ക്
​​​​​​​റിയാദ്: സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീർഥാടകരാണോ ബസിൽ എന്ന് വ്യക്തമായിട്ടില്ല. 

സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ 36 പേരെ അൽറുവൈദ, അൽഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 പേർക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നൽകി.