Asianet News MalayalamAsianet News Malayalam

മാൻഹോളിൽ ഇറങ്ങിയ പ്രവാസി മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു

മൊബൈല്‍ ഫോണും ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Malayali expat youth died by inhaling poisonous fumes inside a manhole in Saudi Arabia
Author
First Published Dec 24, 2022, 11:49 AM IST

റിയാദ്: മാൻഹോളിൽ ഇറങ്ങിയ മലയാളി യുവാവ് വിഷ വാതകം ശ്വസിച്ച് മരിച്ചു. റിയാദിൽ ഉണ്ടായ സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവറായ ഇദ്ദേഹം മാന്‍ഹോളില്‍ വീണ പൈപ്പിന്റെ ഹോസ് എടുക്കാന്‍ ഇറങ്ങിയതാണെന്ന് കരുതുന്നു. 

മൊബൈല്‍ ഫോണും ഫോണും വാച്ചും പുറത്ത് അഴിച്ചു വെച്ചാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് അന്‍വറിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ രംഗത്തുണ്ട്.

Read also: ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി

ചികിത്സയ്ക്ക് നാട്ടില്‍ പോയ പ്രവാസി നിര്യാതനായി
മസ്‌കറ്റ് : ഒമാനില്‍ പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ (62) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചികിത്സക്കായി നാട്ടില്‍ പോയതാണ്. സലാല ഹാഫയിലായിരുന്നു. ഭാര്യ: ലത, മക്കള്‍: അനൂപ്, സനൂപ്.

Read More - ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി

മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരനായിരുന്നു.

റെയില്‍വേ തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സി (ശംഖ്) ചെയര്‍മാനായിരുന്നു. നിലവില്‍ പത്തനാപുരം വെട്ടിക്കവല കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മക്കള്‍ - ദിപിന്‍ വി. പണിക്കര്‍, ദീപ വില്‍സണ്‍ (ഇരുവരും അബുദാബിയില്‍), ദീപ്‍തി ബിജു (ബഹ്റൈന്‍). മരുമക്കള്‍ - ഷിനു ദിപിന്‍, വില്‍സണ്‍ വര്‍ഗീസ് (ഇരുവരും അബുദാബിയില്‍), ബിജു മാത്യു (ബഹ്റൈന്‍). സംസ്‍കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More -  കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

Follow Us:
Download App:
  • android
  • ios