കിരണിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. അമ്മ നാട്ടില്‍ പോയിരിക്കവെയാണ് വിയോഗം. 

മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വെങ്ങോട് കടവൂര്‍ വിലാസ് ഭവനില്‍ കിരണ്‍ (23) ആണ് മരിച്ചത്. ഹിജാരിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരന്നു. അവിവാഹിതനായ കിരണ്‍ ഒരു മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

അച്ഛന്‍ - സുരേഷ്. അമ്മ - ബിന്ദുറാണി. ഒരു സഹോദരിയുണ്ട്. കിരണിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. അമ്മ നാട്ടില്‍ പോയിരിക്കവെയാണ് വിയോഗം. ഇപ്പോള്‍ സഹം ഗവണ്‍മെന്റ് ഹോസ്‍പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഹിജാരിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Read also:  യുകെയില്‍ പനി ബാധിച്ച് മരിച്ച മലയാളി ബാലന്റെ സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും

പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈ: പത്ത് ദിവസം മുമ്പ് ദുബൈയില്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്.

ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ ശുചി മുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഖത്തറില്‍ പ്രവാസിയായിരുന്ന സഞ്ജയ് രാമചന്ദ്രന്‍ അടുത്തിടെയാണ് ദുബൈയില്‍ എത്തിയത്.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു