ദീർഘകാലമായി പ്രവാസിയായിരുന്ന മലയാളിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്. ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. 

പരേതരായ അബ്ദു, നബീസ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ്‌ റഹ്‌മാൻ, മുഹമ്മദ്‌ റബീഹ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Read Also - സഹപ്രവർത്തകന്‍റെ തൊഴിൽ വഞ്ചനക്കിരയായി സൗദിയിൽ കുടുങ്ങിയത് ഏഴു വർഷം, മലയാളി ഒടുവിൽ നാടണഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം