ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജിദ്ദയിൽ മരിച്ചു. ജിദ്ദയിലെ അൽവഹയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായത്. ജിദ്ദയിലെ അൽവഹയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 20 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. പരേതനായ പിലോളി അലവിയുടെ മകനാണ്. ഖദീജയാണ് ഭാര്യ. ഫഹമിയ, മുഹമ്മദ് മുസ്ലിഹ്, മുസ്‌നിദ്, അംജാദ എന്നിവർ മക്കളാണ്. അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ എന്നിവർ സഹോദരങ്ങളാണ്. നിലവിൽ ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമസഹായങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.