ജിദ്ദയിൽ ഡ്രൈവറായ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ദീർഘകാലമായി പ്രവാസിയാണ്. 

റിയാദ്: മൂന്നര പതിറ്റാണ്ടോളം പ്രവാസിയായ മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കൂമരംപുത്തൂർ പള്ളിക്കുന്ന് സ്വദേശി വിയ്യനാടൻ ഹംസ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിദ്ദ ശറഫിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ദീർഘകാലമായി പ്രവാസ ഭൂമിയിലുള്ള ഹംസ, പ്രവാസികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്നു. പരേതനായ മുഹമ്മദാണ് പിതാവ്, മാതാവ് കദീജ. ഷാജിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫായിസ്, ഫാസിൽ, ഷാജഹാൻ, ഷഹനാസ്. മരുമക്കൾ: ആയിഷ റിഷാന, റിംഷിദ്. സഹോദരങ്ങൾ: അലവി, മുഹമ്മദലി, അബൂബക്കർ, ഫാത്തിമ, നബീസ, ആയിഷ, സൈനബ.

നിലവിൽ ജിദ്ദയിലെ അൽ തഗർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ട്.