പത്തനംതിട്ട സ്വദേശി സലീം റാവുത്തർ ആണ് മരിച്ചത്
റിയാദ്: ഹജ്ജ് തീർഥാടനത്തിന് എത്തിയ പത്തനംതിട്ട സ്വദേശി സലീം റാവുത്തർ (72) മക്കയിൽ മരിച്ചു. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതനാവുകയായിരുന്നു. മക്കയിലെ അൽ നൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്നായിരുന്നു മരണം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.


