Asianet News MalayalamAsianet News Malayalam

മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടക മരിച്ചു

പുരുഷ സഹായമില്ലാത്ത നോൺ മഹറം വിഭാഗത്തിൽ ബന്ധു നൂർജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾക്കിടെ മിനായിൽ വെച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

malayali hajj pilgrim who was under treatment in makkah in Saudi arabia
Author
Makkah Saudi Arabia, First Published Jul 21, 2022, 4:45 PM IST

റിയാദ്: ഹൃദ്രോഗത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി തീർഥാടക മരിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ കാസർകോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പുരുഷ സഹായമില്ലാത്ത നോൺ മഹറം വിഭാഗത്തിൽ ബന്ധു നൂർജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു. ഹജ്ജ് കർമങ്ങൾക്കിടെ മിനായിൽ വെച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകൻ റഷീദ് രിദ പരിചരണത്തിനായി ദുബൈയിൽ നിന്ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. 

ഭർത്താവ് - അബ്ദുൽ ഹക്കീം. മക്കൾ - സഫ്‌വാൻ, റഷീദ് രിദ, സയ്യിദ് അബൂബക്കർ. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പർ മുഹമ്മദ് ഷമീം നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.

Read also: പക്ഷാഘാതം ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

ദുബൈ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ ചെയര്‍മാന്‍ ജോണ്‍ എം തോമസ് അന്തരിച്ചു
ദുബൈ: ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജോണ്‍ എം തോമസ് (79) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നെങ്കിലും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ന് രാവിലെയും അദ്ദേഹം സ്‍കൂളിലെത്തിയിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കള്‍ വിന്‍ജോണ്‍, വില്‍സി. മരുമക്കള്‍ - രേണു, റീജോ. 

എഴുപതുകളില്‍ തന്നെ യുഎഇയില്‍ എത്തിയ അദ്ദേഹം 1979ലാണ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ സ്ഥാപിച്ചത്. ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‍കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് ജോണ്‍ എം തോമസിന്റെ വിയോഗമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി പ്രതികരിച്ചു. പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്‍കൂളിനെ മുന്നോട്ട് നയിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‍കൂള്‍ ഒരിക്കലും ഒരുൂ ബിസിനസായിരുന്നില്ല. കുട്ടികളുടെ ക്ഷേമമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. സ്കൂളിലെ ഫീസ് സാധ്യമാവുന്നത്ര കുറയ്ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഒരു കുട്ടിയുടെയും പഠനത്തിന് മുടക്കം വരരുതെന്ന നിര്‍ബന്ധത്തോടെ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഫീസിളവ് നല്‍കി. സ്‍കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു ജോണ്‍ എം തോമസെന്നും അദ്ദേഹം അനുസ്‍മരിച്ചു. 

Follow Us:
Download App:
  • android
  • ios