മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനി ചോനങ്ങൾ വീട്ടിൽ ഖദീജ (72) ആണ് മരിച്ചത്
മദീന: ഉംറ വിസയിലെത്തിയ മലയാളി തീർത്ഥാടക മദീനയിൽ നിര്യാതയായി. ഹൃദയാഘാതമായിരുന്നു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനി ചോനങ്ങൾ വീട്ടിൽ ഖദീജ (72) ആണ് മരിച്ചത്. ഉംറ തീർത്ഥാടനത്തിന് മകൻ റഫീഖിനൊപ്പം മക്കയിൽ എത്തി ഉംറ നിർവഹിച്ച ശേഷം മദീനയിൽ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു. താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആംബുലൻസിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് പരേതനായ വീരാൻ. മറ്റു മക്കൾ: അബ്ദുൾ മജീദ്, ലീയാക്കത്തലി, മുഹമ്മദ് റഷീദ്, മുഹമ്മദ് റാഫി, സാഹിറാ ബാനു, റഹ്മത്ത് ബീവി, നദീറ, നസീബ, സമീറ, നുസ്റത്ത്, പരേതനായ അബ്ദുൾ നാസർ. മൃതദേഹം അൽ മീഖാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് ഷഫീഖ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ മദീന കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്. സംസ്കാരം പിന്നീട് നടക്കും.
read more: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു, വിടപറഞ്ഞത് റഹ്മാനിയ അറബിക് കോളേജിലെ അധ്യാപകൻ
