സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മൃതദേഹം തിങ്കളാഴ്ച അസർ നമസ്‌കാരാനന്തരം മദീനയിൽ ഖബറടക്കി.
റിയാദ്: മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി. എറണാകുളം മുവാറ്റുപുഴ മാവുടി മണലംപാറയിൽ പരേതനായ പരീതിെൻറ ഭാര്യയും റിട്ട. അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ച് മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മൃതദേഹം തിങ്കളാഴ്ച അസർ നമസ്‌കാരാനന്തരം മദീനയിൽ ഖബറടക്കി.
പല്ലാരിമംഗലം ഇണ്ടംതുരുത്തിൽ കുടുംബാംഗമാണ് മരിച്ച പാത്തു. മക്കൾ: റസീന (സ്റ്റാഫ് നഴ്‌സ് ഗവ. ആശുപത്രി, പള്ളിപ്പുറം), നസീറ (സ്റ്റാഫ് നഴ്‌സ്, ഇ.എസ്.ഐ ആശുപത്രി, പാതാളം), ഹസീന (എം.എസ്.എം എൽ.പി സ്‌കൂൾ, മുളവൂർ), ആദില (ഖത്തർ). മരുമക്കൾ: ഹക്സർ (പ്രവാസി), അലി (ഐ.സി.ഡി.എസ്, കൂവപ്പടി) സലിം (യു.ഡി ക്ലർക്ക്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്, കോതമംഗലം), ഷമീർ (ഖത്തർ). സഹോദരങ്ങൾ: മൊയ്തീൻ മാസ്റ്റർ (റിട്ട.അധ്യാപകൻ), ബഷീർ ഫാറൂഖി (ഖതീബ്, മസ്ജിദുറഹ്‌മ കാഞ്ഞാർ), സഫിയ (ജി.എച്ച്.എസ്.എസ്, മച്ചിപ്ലാവ്), അബ്ദുൽ ജബ്ബാർ (അധ്യാപകൻ, ആർ.വി.യു.എൽ.പി സ്‌കൂൾ, ചെറായി), റുഖിയ (ജി.എച്ച്.എസ്.എസ് പേഴക്കാപ്പിള്ളി), അബ്ദുൽ റസാഖ്, പരേതരായ മുഹമ്മദ് (വി.ഇ.ഒ), ഡോ. നഫീസ.
Read Also - വളരെ എളുപ്പം കറങ്ങി വരാം 180 രാജ്യങ്ങൾ; വമ്പന്മാരെ പിന്തള്ളി, ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഈ രാജ്യത്തിൻറെ
ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബർ 11ന് റിയാദിൽനിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്.
സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായ റിജിൽ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ശരീരത്തിലേക്ക് ആളിപ്പിടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു. അപ്പോൾ തന്നെ റഫ്ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ാം തീയതി മെഡിക്കൽ വിമാനത്തിൽ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്.
ഒന്നര വർഷം മുമ്പാണ് കമ്പനിയിലേക്ക് ഇലക്ട്രീഷ്യൻ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. വന്ന ശേഷം നാട്ടിൽ പോയിട്ടില്ല. ഒരു സഹോദരനുണ്ട്. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇതുവരെ ഒപ്പം നിന്ന് പരിചരണം നൽകിയത് സഹപ്രവർത്തകനായ കിളിമാനൂർ സ്വദേശി അഖിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അഖിലിനെ സഹായിക്കാൻ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫ്, ജീവകാരുണ്യ കൺവീനർ ഷിജോ ചാക്കോ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ᐧ
