റിയാദിലുള്ള മകെൻറ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം.
റിയാദ്: വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം അതിരകുളങ്ങര വീട്ടിൽ ജോസഫ് (72) ആണ് മരിച്ചത്. റിയാദിലുള്ള മകൻറെ അടുത്ത് നേരത്തെ സന്ദർശന വിസയിൽ എത്തിയതായിരുന്നു ഇദ്ദേഹം.
പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), ഭാര്യ: േമരിക്കുട്ടി, മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
Read Also - ജോലിക്കിടെ പൊട്ടിത്തെറി; സ്വീവേജ് ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പ്രവാസി മരിച്ചു
ദീപാവലി ആഘോഷത്തിനിടെയെന്ന് സംശയം, വന്‍ തീപിടിത്തം; ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ അഞ്ചു പേര്‍ മരിച്ചു
ലണ്ടന്‍: ലണ്ടനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായതെന്ന് മെട്രോപോളിറ്റന്‍ പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
ഇന്ത്യന്‍ വംശജരാണ് മരിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ദീപാവലി ആഘോഷത്തിനിടെയാണ് തീ പടര്‍ന്നു പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേരും ഒരു കുടുംബത്തിലെയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ ആരോണ്‍ കിഷന്‍, ഭാര്യ സീമ അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10.30നാണ് പൊലീസിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ 10 ഫയര്‍ എഞ്ചിനുകളും 70 അഗ്നിശമനേസ അംഗങ്ങളും സ്ഥലത്തെത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
