ഭാര്യക്കൊപ്പം സന്ദർശക വിസയിൽ മകളുടെ മകൻ മനോജിന്റെ അടുത്ത്  എത്തിയതായിരുന്നു.

റിയാദ് : സന്ദർശക വിസയിലെത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ(76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണം. ഭാര്യക്കൊപ്പം സന്ദർശക വിസയിൽ മകളുടെ മകൻ മനോജിന്റെ അടുത്ത് എത്തിയതായിരുന്നു.

ഭാര്യ - ജയ. മക്കൾ - ലത (ചെന്നൈ ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ.ഐ.സി.സി നേതാവ് രാജു തൃശൂർ, പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും രംഗത്തുണ്ട്.

Read also: യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരു മരണം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷന്‍ ജഹ്റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ - സോഫിയ. മക്കള്‍ - ജംഷീര്‍, ജസ്‍ന.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചത്. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.