റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. 

റിയാദ്‌: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് റിയാദിൽ മലയാളി വയോധിക മരിച്ചു. റിയാദിലുള്ള മക്കളുടെ അടുത്ത് വിസിറ്റ് വിസയിലെത്തിയ ആലുവ മടത്തിമൂല സ്വദേശി പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ശരീഫാ ബീവി (86) ആണ് മരിച്ചത്. റിയാദിലെ സാമൂഹികപ്രവർത്തകർ കൂടിയായ മക്കൾ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ കൂടെ മൂന്ന് മാസമായി കഴിയുകയായിരുന്നു. 

മക്കൾ - ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ, അംജദ് അലി, അഡ്വ. ഷാനവാസ്. മരുമക്കൾ - റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also:  ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിമാനത്താവളത്തില്‍ മരിച്ചു
ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവെ മലയാളി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മൃതദേഹം ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ഐ.സി.എഫ് പ്രവർത്തകൻ കൂടിയായിരുന്ന കാസർകോട് സ്വദേശി അസൈനാർ ഹാജി പജിയാട്ട (63) ആണ് നാട്ടിൽ നിര്യാതനായത്. സൗദി അറേബ്യയില്‍ ദമ്മാമിലും അൽഖോബാറിലുമായി ദീർഘകാലം പ്രവാസിയായിരുന്നു. ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയത്. 

ഐ.സി.എഫ് സീക്കോ സെക്ടർ ക്ഷേമകാര്യ പ്രസിഡന്റ്, മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭാര്യ - ഉമ്മു ഹലീമ, മക്കൾ - നഈം (ദമ്മാം), നജീം, മരുമകൻ - അബ്ദുല്ല തെരുവത്ത്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു