അൽഖുവയ്യയിലുള്ള മകൻ ഷഫീഖിന്റെ അടുത്ത് സന്ദർശക വിസയിലെത്തിയ അവർ അസുഖ ബാധിതയായി അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു.
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗർ റഹ്‌മാൻ വീട്ടിൽ സൈനബ (71) റിയാദിൽനിന്ന് 200 കിലോമീറ്ററകലെ അൽഖുവയ്യയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അൽഖുവയ്യയിലുള്ള മകൻ ഷഫീഖിന്റെ അടുത്ത് സന്ദർശക വിസയിലെത്തിയ അവർ അസുഖ ബാധിതയായി അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. പിതാവ് - പീർമുഹമ്മദ്, മാതാവ് - നൂഹ് പാത്തുമ്മ. മൃതദേഹം അൽ ഖുവയ്യയിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മകൻ ഷഫീക്കിനെ സഹായിക്കാൻ അൽ ഖുവയ്യ കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവരും രംഗത്തുണ്ട്.
Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍, മാള, കൊച്ചുകടവ് കടപ്പറമ്പില്‍ ബാവയുടെ മകന്‍ ഷമീര്‍ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈത്ത് എംബസിയില്‍ ജീവനക്കാരനായിരുന്ന ഷമീര്‍ ബാവയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ - സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read also: മലയാളി റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി
