ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഇർഫാൻ ആശുപത്രിയിൽ മരിച്ചത്. ജിദദ ഖാലിദു ബിൻ വലീദ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ജിദ്ദയിൽ ഖബറടക്കും. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
Read Also - താമസ സ്ഥലത്തെ ബാത്ത്റൂമിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം മൂലം മലയാളി ദുബൈയിൽ മരിച്ചു
