ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയാണ് മരിച്ചത്. അഞ്ച് വർഷമായി പ്രവാസിയാണ്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.
റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് മരിച്ചത്. മുദല്ലിഫ് എന്ന സ്ഥലത്ത് നിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.
അഞ്ച് വർഷമായി പ്രവാസിയാണ്. പിതാവ്: ഇബ്രാഹീം. മാതാവ്: ഉസൈബ. ഭാര്യ: ഹസ്‌ന. മകൻ: അലൻ. സഹോദരങ്ങൾ: ഇർഷാദ്, അനീഷ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


