വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചു; വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

റിയാദ്: വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത യാത്രക്കാരനെ ജവാസത്ത് അധികൃതര്‍ പിടികൂടി. ഹായില്‍ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ സ്വദേശിയാണ് പിടിയിലായത്.
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നേരത്തെ സൗദി അറേബ്യയില്‍ നിയമലംഘനം നടത്തിയതിന് ഇയാളെ പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ച് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. റിയാദ് വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സമാന രീതിയില്‍ പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയിലായിരുന്നു.
Read Also - വന്‍ തൊഴിലവസരം! വിവിധ തസ്തികകളില്‍ നൂറുകണക്കിന് ഒഴിവുകള്‍, വമ്പന്‍ റിക്രൂട്ട്മെന്‍റുമായി പുതിയ എയര്‍ലൈന്‍
മക്കയില്‍ മലിനജലമൊഴുക്കി; പ്രവാസി ഇന്ത്യക്കാരനെ ഉടനടി പിടികൂടി, 10 വര്‍ഷം തടവും 66.6 കോടി പിഴയും ശിക്ഷ
റിയാദ്: മക്കയിലെ മരുഭൂമിയില്‍ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന്‍ പിടിയില്‍. പാരിസ്ഥിതിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇന്ത്യക്കാരനെ പിടികൂടിയത്. രാജ്യത്തെ നിയമം അനുസരിച്ച് 10 വര്‍ഷം തടവും 3 കോടി റിയാലും (66.6 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സംസ്‌കരിക്കാത്ത മലിനജലം ഇയാള്‍ മക്കയിലെ മരുഭൂമിയില്‍ ഒഴുക്കിയതായി അധികൃതര്‍ കണ്ടെത്തി. പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇയാളുടെ പ്രവൃത്തി. സംഭവത്തില്‍ ഇടപെട്ട സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സസ് ഇയാള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുകയായിരുന്നു.
സൗദി നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുന്നത്. മലിനജലമോ ദ്രവപദാര്‍ത്ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കി കളയുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. രിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, ശര്‍ഖിയ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999,9996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...