നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. യെമന്‍ പൗരനെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പൊലീസ് അറിയിച്ചു.

റിയാദ്: സ്വന്തം നാട്ടുകാരായ നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച യെമന്‍ യുവാവ് സൗദി അറേബ്യയില്‍ പിടിയില്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ സൗകര്യം നല്‍കിയ യെമനിയെ അബഹ സുല്‍ത്താന്‍ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവാണ് പിടിയിലായത്. 

നുഴഞ്ഞുകയറ്റക്കാരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. യെമന്‍ പൗരനെ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീര്‍ പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജിസാനില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കിയ സൗദി പൗരനെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹരഥില്‍ വെച്ച് സുരക്ഷാസേന അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരായ പത്ത് എത്യോപ്യക്കാരെ വാഹനത്തില്‍ കടത്തുന്നതിനിടെയാണ് സൗദി പൗരന്‍ പിടിയിലായത്. 

Read More - ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താന്‍ ശ്രമം; പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റില്‍

അതേസമയം യാചന നടത്തിയ നാലുപേരെ സൗദിയിൽ പൊലീസ് പിടികൂടിയിരുന്നു. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്.

Read More -  മതില്‍ ചാടികടക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിയമം മൂലം നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത ജയിൽ വാസവും പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നു. ഇങ്ങനെയുള്ള യാചകവൃത്തി ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ പോലീസിനെ അറിയിക്കാൻ പ്രത്യേകം നമ്പർ സൗകര്യവും മറ്റും ഓരോ പ്രവിശ്യയിലും ഏർപ്പെടുത്തിയിട്ടുണ്ട്.